മുതൽ മുടക്ക് 2 കോടി, 50 കോടി ക്ലബ്ബിലേക്ക് തണ്ണീർമത്തൻ ദിനങ്ങൾ

SHARE

പ്ലസ് ടു കാലഘട്ടത്തിലെ പ്രണയം സഹൃദവും എല്ലാം രസകരമായി പറഞ്ഞ തണ്ണീർമത്തൻ ദിനങ്ങൾ, സമീപ കാലത്തെ ഏറ്റവും മികച്ച വിജയചിത്രമായി മാറുകയാണ്. കുറഞ്ഞ മുതൽമുടക്കിൽ നിർമ്മിച്ച ഈ കൊച്ചു സിനിമ 50 കോടി ക്ലബ്ബിലേക്കാണ് കുതിച്ചു കയറുന്നത്. ചിത്രം ഓണത്തിന് സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ ടെലിക്കാസ്റ്റ് ചെയ്യുമെന്നൊക്കെയുള്ള വ്യാജ പ്രചരണം സമൂഹ മാധ്യമംങ്ങളിൽ പരന്നെങ്കിലും അതൊന്നും വകവെക്കാതെ പ്രേക്ഷകർ തിയേറ്ററുകളിൽ നിന്ന് തന്നെ ചിത്രം കണ്ട് കയ്യടിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം.


ചിത്രം ഓണത്തിന് സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ ടെലിക്കാസ്റ്റ് ചെയ്യുമെന്നൊക്കെയുള്ള വ്യാജ പ്രചരണം സമൂഹ മാധ്യമംങ്ങളിൽ പരന്നെങ്കിലും അതൊന്നും വകവെക്കാതെ പ്രേക്ഷകർ തിയേറ്ററുകളിൽ നിന്ന് തന്നെ ചിത്രം കണ്ട് കയ്യടിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം.

Thank GOD;thank you each nd every one, with out your supports and prayers this wont be possible😘🙏😘🙏😘🙏

Posted by Shebin Backer on Monday, August 26, 2019

കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം തോമസ് മാത്യുവും അനശ്വരാ രാജനുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ ചെയ്തത് . നെഗറ്റീവ് ഷേയ്ഡുള്ള രവി പദ്മനാഭൻ എന്ന റോളില്‍ വിനീത് ശ്രീനിവാസന്‍ പ്രേക്ഷകരുടെ കയ്യടി നേടി.

നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമ പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറിൽ ജോമോന്‍ ടി ജോണും ഷമീര്‍ മുഹമ്മദും ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ഷെബിന്‍ ബക്കറഹ്മാൻ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണും വിനോദ് ഇല്ലമ്പിള്ളിയുമാണ് ക്യാമറ ചെയ്തിരിക്കുന്നത്. ഡിനോയ് പൗലോസും, ഗിരീഷ് എഡിയും ചേര്‍ന്നാണ് തിരക്കഥ.

തണ്ണീര്‍മത്തന്‍ ദിനങ്ങൾ വന്‍ വിജമായതിന് പിന്നാലെ ഡിനോയ് പൗലോസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം പ്ലാന്‍ ജെ സ്റ്റുഡിയോസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിനോയ് പൗലോസ് തന്നെയാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തണ്ണീര്‍മത്തനില്‍ ജയ്‌സണിന്റെ സഹോദരനായ ജോയസണിനെ അവതരിപ്പിച്ചതും ഡിനോയ് ത്നന്നായിരുന്നു. ജസ്റ്റിന്‍ വര്‍ഗീസ് സംഗീത നൽകിയ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഇതിനോടകം സൂപ്പർ ഹിറ്റാണ്


SHARE

CORONA VIRUS

COVID-19 TRACKER