ആൻഡ്രോയിഡ് കുഞ്ഞപ്പന് വേണ്ടി സുരാജിന്റെ കിടിലൻ മേക്ക് ഓവർ

SHARE

അടുത്തിടെ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ഒടുവിൽ ഇറങ്ങിയ ഫൈനൽസിലെ വർഗീസ് മാഷും, വികൃതിയിലെ എൽദോയും ഒക്കെ അതിൽ പെടും. കഥാപാത്രങ്ങളായി ജീവിക്കുകയാണ് എന്ന പറയാം. ഇപ്പോഴിതാ ആൻഡ്രോയിഡ് കുഞ്ഞപ്പന് 5.25 എന്ന ചിത്രത്തിന് വേണ്ടി ഒരു വൃദ്ധന്റെ വേഷത്തിൽ എത്തുകയാണ് സുരാജ് വെഞ്ഞാറമൂട്.

മേക്ക് അപ്പ് ആർട്ടിസ്റ്റ് റോണെക്സ് സേവിയർ ആണ് ചിത്രത്തിന് വേണ്ടി സൂരജ് വെഞ്ഞാറമൂഡിനെ ഈ ലുക്കിൽ ഒരുക്കിയിരിക്കുന്നത്. തികസിച്ചും സ്വാഭാവികമായ ഒരു രൂപമാറ്റത്തിനായി പ്രായം കൂടുതൽ തോന്നിപ്പിക്കാൻ മുടി മുൻഭാഗത്ത് നിന്നും കളയേണ്ടി വന്നു താരത്തിന്. മുഖത്തെ ചുളിവുകൾ തോന്നിപ്പിക്കാൻ പ്രേത്യേകതരം മെറ്റീരിയൽ ആണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ദിവസം മണിക്കൂറുകൾ വേണ്ടി വന്നു നീളുന്ന മേക്ക് അപ്പ് വേണ്ടി വന്നു.

ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് ചിത്രം പറയുന്നത്. സൗബിൻ ഷാഹിറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ച് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’. പ്രശസ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗീസാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റഷ്യയിലും പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ നവംബറിൽ ആണ് തിയേറ്ററുകളിൽ എത്തുന്നത്


SHARE

CORONA VIRUS

COVID-19 TRACKER