മാസ്സും പ്രണയവും നിറഞ്ഞ കഥയുമായ് ” പൊറിഞ്ചു മറിയം ജോസ് ” – റിവ്യൂ

SHARE

മാസ്റ്റർ ഓഫ് മാസ്സ് എന്ന് വിശേഷിപ്പിക്കുന്ന ജോഷി എന്ന സംവിധായകന്റെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ചിത്രം എന്നതാണ് പൊറിഞ്ചു മറിയം ജോസിന് ആദ്യദിനം തന്നെ കയറാനുള്ള പ്രധാന കാരണമായത്.ജോസഫിന്റെ ബമ്പർ വിജയത്തിന് ശേഷം ജോജു നായകനാകുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതകളിലൊന്നാണ്.ഇന്ന് റിലീസാവുന്ന നേരം വരെയും പൊറിഞ്ചുവിന്റെ വിശേഷങ്ങൾ വിവാദങ്ങളായും അല്ലാതെയും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നതും ആകാംക്ഷ വർധിപ്പിക്കാൻ കാരണമായി.

ജോസഫിൽ ജോജു കരുത്തനായ ടൈറ്റിൽ റോളിൽ ആയിരുന്നുവെങ്കിൽ പൊറിഞ്ചുവിന്റെ ടൈറ്റിൽ ജോജുവിന്റെ ക്യാരക്റ്റർ ആയ കാട്ടാളൻ പൊറിഞ്ചുവിൽ ഒതുങ്ങി നിൽക്കുന്നില്ല. കട്ടയ്ക്ക് കട്ട നിൽക്കുന്ന ആലപ്പാട്ട് മറിയം, പുത്തൻപള്ളി ജോസ് എന്നിവരുടെ പേരുകൾ കൂടി ടൈറ്റിലിൽ ഉൾക്കൊള്ളുന്നു. 1965 കാലഘട്ടത്തിലെ ഹൈസ്കൂളിലെ കൗമാരക്കാരായിട്ടാണ് പൊറിഞ്ചുവിനെയും മറിയത്തെയും ജോസിനെയും സിനിമയുടെ ആരംഭത്തിൽ നമുക്ക് പരിചയപ്പെടുത്തുന്നത്.പണക്കാരിയായ മറിയവും ദരിദ്രനായ പൊറിഞ്ചുവും തമ്മിലുള്ള പ്രണയം തുടക്കത്തിൽ തന്നെ കാണിച്ചു തരുന്നു,ഇവരുടെ സുഹൃത്തായി ജോസും.

തുടർന്ന് ഇവരുടെ പ്രായത്തിന്റെ മുപ്പതുകളിൽ എത്തിയിരിക്കുന്ന ജോജുവും നൈല ഉഷയും ചെമ്പനും ആയി മാറുന്നതോടെ ചിത്രം ക്ലെച്ച് പിടിക്കുന്നു.മരിയയും പൊറിഞ്ചുവും തമ്മിലുള്ള ബന്ധം. പൊറിഞ്ചുവും ജോസും തമ്മിലുള്ള ബന്ധം, ജോസും മറിയവും തമ്മിലുള്ള ബന്ധം ഇവയൊക്കെ നന്നായി ഡെവലപ്പ്‌ ചെയ്തിട്ടുണ്ട് ചിത്രത്തിൽ. പിന്നീട് പള്ളിയുമായ് ബന്ധപ്പെട്ടുണ്ടാകുന്ന തർക്കങ്ങളും മറ്റും ചിത്രത്തിന് മികച്ച ജോഷിയുടെ മാസ്സ് ബ്രില്യൻസിന് തന്നെ സാക്ഷിയാകുന്നു. മികച്ച സാങ്കേതിക മികവ് കൂടിയായപ്പോൾ ചിത്രം മികച്ച ക്ലൈമാക്സിലെത്തുന്നു.

രാഹുൽ മാധവ്, സലിംകുമാർ, സുധി കോപ്പ, സിനോജ്, ടിജി രവി എന്നിവർക്കും ശ്രദ്ധേയമായ റോളുകൾ ആണ് ചിത്രത്തിൽ.വിജയരാഘവന്റെ ഐപ്പ് മുതലാളി എന്ന കഥാപാത്രം എടുത്ത് പറയേണ്ടതാണ്. ജേക് ബിജോയ്സിന്റെ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതാണ്.പൊറിഞ്ചു മറിയം ജോസിലൂടെ ജോഷി എന്ന 90 കളിലെ മാസ് സംവിധായകനെ തിരികെ ലഭിച്ചിരിക്കുകയാണ്. ധൈര്യമായ് ഒരു മികച്ച തിയ്യേറ്റർ അനുഭവം ലഭിക്കാൻ ”പൊറിഞ്ചു മറിയം ജോസിന്” ടിക്കറ്റെടുക്കാം…


SHARE

CORONA VIRUS

COVID-19 TRACKER