നമ്മൾ അറിയാതെ പോകുന്ന സത്യങ്ങളുടെ തുറന്നു പറച്ചിലുമായ് ” പട്ടാഭിരാമൻ ” – റിവ്യൂ

ഇന്ന് തിയ്യേറ്ററുകളിലെത്തിയ ചിത്രമാണ് കണ്ണൻ താമരക്കുളവും ജയറാമും ഒന്നിച്ച “പട്ടാഭിരാമൻ “.ജയറാം, മിയ ജോർജ്, ഷീലു ഏബ്രഹാം എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം നമുക്കു ചുറ്റും നടക്കുന്ന എന്നാൽ നമ്മൾ അറിയാതെ പോകുന്ന ഒരു പാട് വലിയ സത്യങ്ങൾ തുറന്ന്  പറയുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

ആടു പുലിയാട്ടത്തിന് ശേഷം ജയറാമും, ഷീലു ഏബ്രഹാമും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. പട്ടാഭിരാമൻ ഒരു ഫുഡ് ഇൻസ്പെക്ടറാണ്. അദ്ദേഹത്തിന് തിരുവനന്തപുരത്തേക്ക്  ട്രാൻസറായി. അഴിമതിക്ക് കൂട്ടു നിൽക്കാത്തതാണ് പട്ടാഭിരാമനെ തിരുവനന്തപുരത്തെത്തിക്കുന്നത്.ഒരു യാത്രയിൽ ചിലർ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ട് നയിക്കുന്നത്.

ബിസിനസ്സ് രംഗത്തെ വമ്പനായിരുന്ന രാമൻ നായരുടെ മകൾ വിനീത .ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. വിനീതയായ് ഷീലു എബ്രഹാം എത്തുന്നു.തനൂജ വർമ്മ  എന്ന .ടി .വി. അവതാരകയായ് മിയയും ചിത്രത്തിൽ കേന്ദ്രകഥാപാത്രമാകുന്നു. ഇവരെ കൂടാതെ ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, രമേശ് പിഷാരടി ,മഹീന്ദ്രൻ , സായികുമാർ , പ്രേംകുമാർ, ജെ.പി. നന്ദു, വിജയകുമാർ,  എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ റോളുകളിലെത്തിയിട്ടുണ്ട്.

അബാം മൂവിസിന്റ ബാനറിൽ ഏബ്രഹാം മാത്യുവാണ് ” പട്ടാഭിരാമൻ ” നിർമ്മിച്ചിരിക്കുന്നത്.ദിനേഷ് പള്ളത്ത് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ദൃശ്യങ്ങൾ രവിചന്ദ്രൻ ഒരുക്കിയിരിക്കുന്നു.നമ്മളറിയാതെ നമ്മളെ തന്നെ വിറ്റുകൊണ്ടിരിക്കുന്ന രാഷ്ടീയവും,വർണ്ണങ്ങളിൽ ചാലിച്ച ചതിക്കുഴികളുമെല്ലാം പട്ടാഭിരാമൻ തുറന്നു കാട്ടുന്നു. ധൈര്യമായ് ടിക്കറ്റെടുക്കാം ഇന്നിന്റെ കഥ പറയുന്ന മികച്ച തിയ്യേറ്റർ അനുഭവം കാണാൻ…