21-ാമത് മുംബൈ ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമായി നിവിൻ പോളിയുടെ ‘മൂത്തോൻ’

നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ മുംബൈ ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമാവുന്നു.

21-ാമത് മുംബൈ ചലച്ചിത്രമേളയായ ജിയോ മാമിഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനചിത്രമായാണ് ‘മൂത്തോൻ’ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ജ്യേഷ്ട സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിൻ പോളി മൂത്തോണിൽ എത്തുന്നത്.

ഗീതു മോഹൻദാസ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയൊരുക്കിയിരിക്കുന്നത്, ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എൽ. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഛായാഗ്രഹണം രാജീവ് രവിയും എഡിറ്റിംഗ് ബി അജിത്കുമാറും സൗണ്ട് ഡിസൈൻ കുനാൽ ശർമ്മയും നിർവ്വഹിച്ചിരിക്കുന്നു.

Add a Comment

Your email address will not be published. Required fields are marked *