പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയ കള്ളനും പോലീസും !! ജാക്ക് & ഡാനിയൽ റിവ്യൂ –

ആക്ഷൻ – ത്രില്ലർ ചിത്രങ്ങളോട് മലയാളി പ്രേക്ഷകൻ ഒരു പ്രത്യേകതരം ഇഷ്ടം എപ്പോഴും മനസിൽ സൂക്ഷിക്കാറുണ്ട്. ആ അവസരം നൂറ് ശതമാനം പ്രയോജനപ്പെടുത്തിയിരിക്കുന്ന ചിത്രം തന്നെയാണ് ജാക്ക് ആൻഡ് ഡാനിയൽ.

ഒന്നൊര വർഷത്തിനിടയിൽ ഒരു തെളിവും‌ അവശേഷിപ്പിക്കാതെ 14 തവണ കൊള്ള നടത്തി വിലസി നടക്കുന്ന കള്ളനും,പോലീസും തമ്മിലുള്ള ആവേശകരമായ കഥ തന്നെയാണ് ചിത്രത്തിന്റെ മെയിൻ പോയിന്റ്. ജാക്ക് ആയി ദിലീപും ഡാനിയൽ ആയി തെന്നിന്ത്യൻ താരം അർജുനും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

കള്ളനും പോലീസും തമ്മിലുള്ള മത്സരത്തിൽ പീറ്റർ ഹെയ്ൻ തന്റെ കയ്യൊപ്പ് മികച്ച രീതിയിൽ പതിച്ചിട്ടുണ്ട്. ആകാംക്ഷയും ട്വിസ്റ്റുകളും നിറഞ്ഞ കഥാഗതിയിൽ പശ്ചാത്തല സംഗീതവും ക്യാമറയും മികച്ച രീതിയിൽ അനുഗമിച്ചിട്ടുണ്ട്.

ആക്ഷൻ ചിത്രങ്ങളുടെ താളവും വേഗവും തുടക്കം മുതൽ അവസാനം വരെ നിലനിർത്തിയ രചയിതാവും സംവിധായകനുമായ എസ്.എൽ.പുരം ജയസുര്യയുടെ പേര് എടുത്ത് പറയേണ്ടതാണ്. അഞ്ജു കുര്യന്റെ നായികാ കഥാപാത്രവും, അശോകൻ, സൈജു കുറുപ്പ്, ഇന്നസെൻറ് തുടങ്ങിയ നീണ്ട താരനിരയും ചിത്രത്തിലുണ്ട്.

ആക്ഷൻ ത്രില്ലർ എന്ന ഗണത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ കുടുംബ പ്രേക്ഷകരെയും മറ്റ് എല്ലാത്തരം പ്രേക്ഷരെയും തൃപ്തിപ്പെടുത്തുന്ന എലമെൻസും ചിത്രത്തിലുണ്ട്. സസ്പെൻസ് നൽകുന്ന ഈ കള്ളനും പോലീസും കളി തിയ്യേറ്ററിൽ പോയി നേരിട്ട് ആസ്വദിക്കൂ..