വടംവലിയുടെ ആവേശവുമായി ഇന്ദ്രജിത്തിന്റെ ‘ആഹാ’ എത്തുന്നു

കേരളത്തിലെ ഏറ്റവും ജനകീയ കായിക ഇനമായ വടംവലിയെ ആസ്പതമാക്കി സ്പോർട്സ് ജോണറിൽ ഒരുക്കുന്നചിത്രമാണ് ‘ആഹാ’. 2008 സീസണിൽ 73 മത്സരങ്ങളിൽ 72 ലും ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ ‘ആഹാ നീലൂർ’ എന്ന എക്കാലത്തെയും മികച്ച ടീമിന്റെ നാമദേയം സ്വീകരിച്ച് കൊണ്ടാണ് ചിത്രത്തിന് ‘ആഹാ’ എന്ന് പേരിട്ടിക്കുന്നത്.

സാ സാ പ്രൊഡക്ഷൻസ് ന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിച്ച് എഡിറ്റർ കൂടെ ആയ ബിബിൻ പോൾ സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത് സുകുമാരനാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നത്.

ഹണീ ബീ, പ്രേതം 2 തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയാനായി ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിൽ നായകനായെത്തിയ അമിത് ചക്കാലക്കൽ,
ജേക്കബിന്റെ സ്വർഗരാജ്യം, ധ്രുവങ്കൾ 16, രണം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയനായ അശ്വിൻ കുമാർ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തരംഗം, ജെല്ലിക്കെട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നീ ചിത്രങ്ങളിൽ നായികയായ ശാന്തി ബാലചന്ദ്രനോടൊപ്പം മറ്റൊരു പുതുമുഖ നായിക കൂടി അണി ചേരുന്നു. രാഹുൽ ബാലചന്ദ്രനാണ് ചിത്രത്തിൻറെ ഛായാഗ്രഹണം. അൻവർ അലിയും ജുബിത് നംറാടത്തും ചേർന്നു വരികൾ എഴുതുന്ന ചിത്രത്തിന്റെ സംഗീതം സയനോര ഫിലിപ്പാണ് നിർവ്വഹിക്കുന്നത്.

Unveiling the first look poster of AAHA, starring Indrajith Sukumaran. Best wishes to Indrajith and to the crewDirector : Bibin Paul SamuelProducer : Prem Abraham

Posted by Mohanlal on Saturday, June 15, 2019

മോഹൻലാലിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.