ഗ്രാൻഡ് പ്രൊഡക്ഷന്റെ ഒൻമ്പതാമത് ചിത്രം; മധുരയിൽ ചിത്രീകരണം ആരംഭിച്ചു

ഗ്രാന്റ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് നിർമ്മിച്ച് സഹോദരൻ അനൂപ് കുമാർ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം മധുരയിൽ ആരംഭിച്ചു.

അർജുൻ അഷോകൻ കേന്ദ്ര കഥാപാത്രമാകുന്ന ഈ ചിത്രത്തിൽ ഗണപതി, അനീഷ് ,അല്ലു അപ്പു, വിജയരാഘവൻ, സിദ്ധീഖ്, കോട്ടയം പ്രദീപ്, പ്രിയംവദ ,ശ്രീലക്ഷമി ,ഷൈനി സാറ, എന്നീ താരങ്ങളോടൊപ്പം കുറച്ചു പുതുമുഖങ്ങളും എത്തുന്നു.

ചിത്രത്തിൻറെ തിരക്കഥ സംഭാഷണം സന്തോഷ് ഏച്ചിക്കാനവും.
ക്യാമറ ജിതിൻ സ്റ്റാൻസിലോവ്സ്, എഡിറ്റിങ് സാജൻ, സംഗീതം ശരത്ത് ചന്ദ്രൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് സുധീഷ്, ആർട്ട് അജി കുറ്റ്യാണി, മേക്കപ്പ് റഷീദ് അഹമ്മദ്‌, കോസ്റ്റും സഖി എൽസ.